ഇന്റിമേറ്റ് രംഗങ്ങളില്‍ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് : മനീഷ കൊയ്‌രാള

Manisha koyrala
അഭിറാം മനോഹർ| Last Modified വെള്ളി, 10 മെയ് 2024 (19:57 IST)
Manisha koyrala
ബോംബെ അടക്കമുള്ള സിനിമകളിലൂടെ ഇന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് നിറഞ്ഞുനിന്ന താരമാണ് മനിഷ കൊയ്‌രാള. സിനിമകളിൽ കാര്യമായി അഭിനയിക്കാറില്ലെങ്കിലും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. അടുത്തിടെയാണ് താരം അഭിനയിച്ച നെറ്റ്ഫ്ളിക്സ് സീരീസ് ഹീരാമണ്ടി നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. സീരീസിൽ മനീഷ കൊയ്‌രാളയുടെ ഇൻ്റിമേറ്റ് രംഗങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് 2018ൽ മനീഷ കൊയ്‌രാള പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2018ൽ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിക്കാനായി സംവിധായകൻ ദിബാകർ ബാനർജി സമീപിച്ചപ്പോളാണ് താരം ഇതേപറ്റി മനസ് തുറന്നത്. ഇഴുകിചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് പല നിയന്ത്രണങ്ങളുണ്ടെന്നും മുൻപ് മോശം അനുഭവം ഉണ്ടായതാണ് ഇതിന് കാരണമെന്നും മനീഷ പറയുന്നു. ഇക്കാര്യം പറഞ്ഞതോടെ ദിബാകർ ബാനർജി അതിന് പരിഹാരം കണ്ടതായി മനീഷ കൊയ്‌രാള പറയുന്നു. ഹീരമണ്ടി എന്ന വെബ് സീരീസിൽ വേശ്യാലയത്തിൻ്റെ ഉടമയുടെ വേഷത്തിലാണ് മനീഷ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :