പ്രേക്ഷകരുടെ നിലവാരം കൂടി, അവരെ തൃപ്തരാക്കാൻ ബുദ്ധിമുട്ടാണ്: ബാബുരാജ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (21:20 IST)
അൽഫോൺസ് ചിത്രമായ ഗോൾഡിലെ കഥാപാത്രം താൻ ഏറെ ആസ്വദിച്ചുചെയ്തതാണെന്നും ചിത്രത്തെ ഡീഗ്രേയ്ഡ് ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും നടൻ ബാബുരാജ്. ഒരു തിയേറ്ററിൽ പരാജയമായെന്ന് കരുതി ഒരു സംവിധായകൻ്റെ മുൻ ചിത്രങ്ങളെ താറടിച്ചുകാണിക്കുന്ന പ്രവണത ശരിയല്ലെന്നും ബാബുരാജ് പറഞ്ഞു.

നീണ്ട 7 വർഷത്തെ ഇടവേലയ്ക്ക് ശേഷമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇടവേള കഴിഞ്ഞെത്തുമ്പോൾ ഒരു മികച്ച സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹം ചെയ്തത്. ചില സിനിമകൾ കാണുമ്പോൾ ഇത് എന്തുകൊണ്ട് ഓടിയില്ല എന്ന് തോന്നും ചിലത് കാണുമ്പോൾ ഇതാണോ സൂപ്പർ ഹിറ്റായത് എന്ന് തോന്നും. ഒരു സിനിമയുടെ വിജയത്തിനും പരാജയത്തിനും കാരണം കണ്ടുപിടിക്കുക എന്നത് അതിനാൽ ബുദ്ധിമുട്ടാണ്.

ഒരു സിനിമ മോശമാവാൻ വേണ്ടി ആരും സിനിമ ചെയ്യില്ല. ഒരു സിനിമ മോശമായെന്ന് കരുതി ഒരു സംവിധായകൻ്റെ മുൻ ചിത്രങ്ങളെ താറടിച്ചുകാണിക്കുന്നത് ശരിയല്ല. പ്രേക്ഷകരുടെ നിലവാരം ഒരുപാട് കൂടിയിട്ടുണ്ട്. കൊറൊണ കാലത്ത് ലോകസിനിമകൾ ഒരുപാട് കാണാൻ അവസരം കിട്ടിയത് യുവതലമുറയ്ക്ക് സിനിമയെ പറ്റിയുള്ള കാഴ്ചപ്പാട് മാറാൻ ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ നല്ല സിനിമ സെൻസ് ഉള്ള യുവാക്കളുണ്ട്. അവരെ തൃപ്ഠിപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടാണ്.

ഞാൻ എന്റെ കഥാപാത്രം വളരെ ആസ്വദിച്ച് ചെയ്തതാണ്, എല്ലാവരും നല്ല അഭിപ്രായവും പറയുന്നുണ്ട്. പക്ഷേ സിനിമ വിജയിച്ചാൽ മാത്രമെ കഥാപാത്രത്തിൻ്റെ വിജയവും ആസ്വദിക്കാൻ കഴിയു. സിനിമയെ വളരെ മോശം കമൻ്റുകൾ കൊണ്ട് ആക്രമിക്കുന്നത് കാണുന്നതിൽ വിഷമമുണ്ട്. ബാബുരാജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :