ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍,നടന്റെ ആദ്യത്തെ മറാഠി സിനിമ, ഒരുങ്ങുന്നത് 4 ഭാഷകളില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (12:01 IST)
ചരിത്ര നായകന്റെ വേഷമണിയാന്‍ വീണ്ടും അക്ഷയ് കുമാര്‍. സാമ്രാട്ട് പൃഥ്വിരാജിന് ശേഷം മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവായി നടന്‍ ബിഗ് സ്‌ക്രീനുകളിലേക്ക് എത്തും.

മറാഠി ഭാഷയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത് .നടന്റെ ആദ്യത്തെ മറാഠി സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും.
രാജ് താക്കറെ കാരണമാണ് ഛത്രപതി ശിവജി മഹാരാജിന്റെ വേഷം ലഭിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇതൊരു വലിയ ദൗത്യം ആണെന്നും തന്റെ മികച്ചത് താന്‍ നല്‍കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :