ഇപ്പോഴും ഇനി എപ്പോഴും, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (10:11 IST)
ഹന്‍സിക ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഡിസംബര്‍ നാലിന് ജയ്പൂരില്‍ വെച്ചായിരുന്നു നടി വിവാഹിതയായത്. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈലാണ് ഭര്‍ത്താവ്.

ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹന്‍സിക. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു നടിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.
രണ്ടുവര്‍ഷത്തോളമായി ഹന്‍സികയും സുഹൈലും ചേര്‍ന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരുകയാണ്. ഈ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :