അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (09:01 IST)

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക് എത്തുന്നു.സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തിലൂടെ അര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഭരത രാജകുമാരിയായാണ് വേഷമിടുന്നത്. ഇപ്പോഴിതാ ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അല്ലുവിന്റെ മകള്‍. അച്ഛനൊപ്പം ചിത്രീകരണത്തിനായി എത്തിയ അര്‍ഹയെ അണിയറ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. കുട്ടി താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ദേവ് മോഹനാണ് ഇക്കാര്യം അറിയിച്ചത്.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദേവ് മോഹന്‍ ആണ് നായകന്‍.ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :