അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന് ? ആദ്യ ഗാനം ആഗസ്റ്റ് 13 ന് എത്തും !

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 2 ഓഗസ്റ്റ് 2021 (17:36 IST)

സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ കാണുവാനായി. ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോളിതാ സിനിമയിലെ ആദ്യഗാനം എത്തുന്നു.അഞ്ച് ഭാഷകളിലായി ആഗസ്റ്റ് 13 ന് ഗാനം പുറത്തിറങ്ങും. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :