അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന് ? ആദ്യ ഗാനം ആഗസ്റ്റ് 13 ന് എത്തും !
- 37 കോടിയ്ക്ക് 'വിക്രം' ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയി, പുതിയ വിവരങ്ങള്‍ ഇതാ
- കമല്‍ഹാസനൊപ്പം കാളിദാസ് ജയറാം, 'വിക്രം' ചിത്രീകരണം പുരോഗമിക്കുന്നു
- ആക്ഷനില്‍ തിളങ്ങാന്‍ കമല്ഹാസന്,'വിക്രം'ലെ ഫൈറ്റ് സീനുകള്‍ മാത്രം ചിത്രീകരിക്കാന്‍ 70 ദിവസം !
- 'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തില്‍, അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇതാ !
Video|ഒന്നല്ല അഞ്ച് ഭാഷകളില്‍, പുഷ്പയിലെ ആദ്യഗാനം എത്തുന്നു, വീഡിയോ കാണാം
അല്ലു അര്‍ജുന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം.പുഷ്പ ആദ്യഗാനം എത്തുന്നു.സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. 5 ഭാഷകളായി എത്തുന്ന ഗാനത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറാണ് ശ്രദ്ധ നേടുന്നത്.
രാഹുല്‍ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന പുഷ്പ ടീസര്‍ പുതിയ റെക്കോര്‍ഡുകള്‍ ഇട്ടു.
രാജമൗലിയുടെ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും പ്രഭാസിന്റെ രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ ടീസര്‍ മറികടന്നത്.
രണ്ട് ഭാഗങ്ങളാണ് സിനിമ റിലീസ് ചെയ്യുക. 2022ല്‍ ആകും രണ്ടാംഭാഗം പ്രദര്‍ശനത്തിനെത്തുക. 250 കോടി രൂപ ബഡ്ജറ്റ് നാണ് സിനിമ ഒരുങ്ങുന്നത്.ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.