'വാമനന്‍' തമിഴിലേക്ക്, ഇന്ദ്രന്‍സിന്റെ കഥാപാത്രം ചെയ്യാന്‍ കോളിവുഡിലെ പ്രമുഖ താരം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:13 IST)
ഇന്ദ്രന്‍സ് നായകനായ എത്തിയ ഹൊറര്‍ സൈക്കോ ത്രില്ലര്‍ 'വാമനന്‍' കഴിഞ്ഞാഴ്ചയായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴിലെ പ്രമുഖ താരം ആയിരിക്കും ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുക.

എന്നാല്‍ താരത്തിന്റെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിട്ടില്ല. ഉടന്‍തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.

വാമനന്‍ എന്ന വ്യക്തി പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.പിന്നീട് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് സിനിമ പറയുന്നത്.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :