ധനസമാഹരണത്തിന്റെ ഭാഗമായാണ്, കാപ്പ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്:ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:53 IST)
ഫെഫ്ക റൈറ്റേര്‍സ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള സിനിമ തിയേറ്ററുകളില്‍ എത്തുന്ന സന്തോഷത്തിലാണ് ബി ഉണ്ണികൃഷ്ണന്‍.സഹകരിച്ച എല്ലാ അഭിനേതാക്കള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ക്കും നന്ദിയും അദ്ദേഹം പറഞ്ഞു.

'ഇന്ന് കാപ്പ തീയറ്ററുകളിലേക്ക്. ഫെഫ്ക റൈറ്റേര്‍സ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള സിനിമയാണിത്. നമ്മുടെ മുതിര്‍ന്ന തിരക്കഥാരചയിതാക്കള്‍ക്കും ഗാനരചയിതാക്കള്‍ക്കും സമാശ്വാസം നല്‍കുന്ന ഒരു കരുതല്‍ പദ്ധതിയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ്, കാപ്പ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈ ചിത്രത്തില്‍ സഹകരിച്ച എല്ലാ അഭിനേതാക്കള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ക്കും നന്ദി, സ്‌നേഹം. ഉദാത്തമായ ഒരു ലക്ഷ്യത്തോടെ എത്തുന്ന 'കാപ്പ'യെ വലിയവിജയമാക്കി മാറ്റി, കൂടെ നില്‍ക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.'-ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :