ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും,ഇതുവരെ പേരിടാത്ത കൊക്കേഴ്‌സിന്റെ പുതിയ സിനിമ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (10:16 IST)
നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാണ കമ്പനിയാണ് കൊക്കേഴ്‌സ്. ഇവരുടെ ഇതുവരെ പേരിടാത്ത സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.

'മിണ്ടിയും പറഞ്ഞും' എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രന്‍,സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, വിഷ്ണു ഗോവിന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ കൊ-ഡയറക്ടര്‍ കൂടിയായ പ്രമോദ് മോഹനനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് കോക്കേഴ്‌സ് - വിദ്യാസാഗര്‍ ഇത്തവണയും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിനായക് ശശികുമാര്‍ ആണ് ചിത്രത്തിനായി വരികള്‍ എഴുതുന്നത്.

ശ്യാമപ്രകാശ് എം.എസ്. ഛായാഗ്രഹണവും ഷൈജല്‍ പി.വിയും അരുണ്‍ ബോസും ചേര്‍ന്ന് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :