അനുബന്ധ വാര്‍ത്തകള്‍
- അമ്മയെ സീരിയില്‍ സെറ്റിലേക്ക് കൊണ്ടുപോകുന്നത് നിമിത്തമായി, പൂര്‍ണിമയെ വീഴ്ത്തി ഇന്ദ്രജിത്ത്; രസകരമായ പ്രണയകഥ ഇങ്ങനെ
- അമ്പത് വയസ് കഴിഞ്ഞിട്ടും അവിവാഹിത, കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു; നടി ശോഭനയുടെ ജീവിതം
- മുകുന്ദന് മേനോനുമായി പ്രണയ വിവാഹം, പിന്നീട് ആ ബന്ധം പിരിഞ്ഞു; നടി മഞ്ജു പിള്ളയുടെ ജീവിതത്തില്‍ സംഭവിച്ചത്
- ബോള്‍ഡ് ലുക്കില്‍ അനശ്വര, വൈറലായി ഫോട്ടോഷൂട്ട്, വീഡിയോ
- ഗോവയില്‍ ഒഴിവുകാലം ആഘോഷമാക്കി സാനിയ, ചിത്രങ്ങള്‍ കാണാം
ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്; താരങ്ങളുടെ പ്രായം അറിയാം
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രണയ വിവാഹമായിരുന്നു. താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്.
1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. തന്റെ 44-ാം ജന്മദിനമാണ് പൂര്‍ണിമ നാല് ദിവസം മുന്‍പ് ആഘോഷിച്ചത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ. 1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. അതായത് ഇന്ന് തന്റെ 43-ാം ജന്മദിനമാണ് ഇന്ദ്രജിത്ത് ആഘോഷിക്കുന്നത്.
ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം.