മോഹന്‍ലാലിനെ നായകനാക്കി സിനിമ ? ഇന്ദ്രജിത്തിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (15:15 IST)
നടന്‍ ഇന്ദ്രജിത്ത് സംവിധായകനാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സഹോദരന്‍ പൃഥ്വിരാജിനെ പോലെ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനാണ് അദ്ദേഹം പ്ലാന്‍ ചെയ്തതെന്നാണ് വിവരം.

കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെ ഒരുക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് തന്നെ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ്.

ഇത് വ്യാജ വാര്‍ത്തയാണെന്നും പ്രചരിക്കുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവവുമില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മോഹന്‍ലാലിന്റെ കൂടെ റാം ചിത്രീകരണ തിരക്കിലായിരുന്നു ഇന്ദ്രജിത്ത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :