1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj Sukumaran's 'Aadujeevitham' wraps up the shoot

പട്ടിണി കിടന്ന് പൃഥ്വിരാജ്, ആടുജീവിതത്തിലെ നജീബിന് വേണ്ടി, എല്ലാം നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഭാര്യ സുപ്രിയ മേനോന്‍

Prithviraj Sukumaran
പൃഥ്വിരാജ് സുകുമാരന്‍ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.ബാക്ക്-ടു-ബാക്ക് ഹിറ്റുകളും കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'സലാര്‍' ഉള്‍പ്പെടെയുള്ള 
 പ്രോജക്റ്റുകളും നടന്റെ മുന്‍പില്‍ ഉണ്ട്.
 
 പൃഥ്വിരാജിന്റെ സര്‍വൈവല്‍ ഡ്രാമ ചിത്രമായ 'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയായി.
14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍...എല്ലാം ബ്ലെസിയുടെ മനോഹരമായ ഒരു ലക്ഷ്യത്തിനുവേണ്ടി ! ' പൃഥ്വിരാജ് കുറിച്ചു.
 
ക്ലൈമാക്‌സും ചില ഫ്‌ലാഷ് ബാക്ക് രംഗങ്ങളുമാണ് തിരുവല്ലയില്‍ ചിത്രീകരിച്ചത്.
 
'ഈ ഇതിഹാസ യാത്ര ഒടുവില്‍ അവസാനിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ! നജീബിനും മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍ ! ബ്ലെസി സാറിന്റെ വിഷന്‍ കണ്ടതിലും സന്തോഷം ! നജീബിലേക്കുള്ള പരകായപ്രവേശത്തിനായി നിങ്ങള്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട് ! മഹാമാരിയും എല്ലാ പ്രതിസന്ധികളും തരണം ചെയ്തതില്‍ നിങ്ങള്‍ക്ക് അഭിനന്ദനം !'-സുപ്രിയ മേനോന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
അടുത്ത ലേഖനം
'നോണ്‍ ഹൈപ്പര്‍ ആക്റ്റീവ് മോഡ്'; ഗ്ലാമറസ് ചിത്രങ്ങളുമായി പൂനം ബജ്വ