4 കോടി മുടക്കി നിര്‍മ്മിച്ച പടം, 'ഡ്രൈവിംഗ് ലൈസന്‍സ്' നിര്‍മാതാക്കള്‍ക്ക് നേടിക്കൊടുത്തത് വമ്പന്‍ ലാഭം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (10:48 IST)
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തു 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നാല് കോടിയായിരുന്നു ബഡ്ജറ്റ്.22.5 കോടി കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.


ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, മിയ ജോര്‍ജ്, ദീപ്തി സതി, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ലാലു അലക്‌സ്, മേജര്‍ രവി, നന്ദു, അരുണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

സിനിമയുടെ ഹിന്ദി റീമേക്ക് സെല്‍ഫി ഒരുങ്ങുകയാണ്.ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും പൃഥ്വിരാജ് സുകുമാരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ രാജ് മേത്ത സംവിധാനം ചെയ്യുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :