ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു

ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും

Ilayaraaja and Daughter
രേണുക വേണു| Last Modified വ്യാഴം, 25 ജനുവരി 2024 (21:52 IST)
Ilayaraaja and Daughter

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയില്‍ കഴിയവെയാണ് അര്‍ബുദ ബാധിതയായ ഭവതരിണിയുടെ മരണം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :