2024-ലെ ധനുഷിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം,ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിന് ഒരുങ്ങുന്നു

Captain Miller
Captain Miller
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ജനുവരി 2024 (15:17 IST)
ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസ് എപ്പോൾ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നു. ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ധനുഷിന്റെ സിനിമ ഫെബ്രുവരിയിൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ക്യാപ്റ്റൻ മില്ലർ 50 കോടി ബജറ്റിൽ ആണ് നിർമ്മിച്ചത്.
ജനുവരി 12നാണ് ക്യാപ്റ്റൻ മില്ലർ പ്രദർശനത്തിന് എത്തിയത്.ഇന്ത്യയിൽ നിന്ന് മാത്രം എട്ടു കോടിയിലധികം നേടാൻ ആദ്യദിനം സിനിമയ്ക്കായി. കേരളത്തിൽനിന്ന് ആദ്യദിനം 70 ലക്ഷം നേടി എന്നാണ് റിപ്പോർട്ടുകൾ. 460 സ്‌ക്രീനുകളിലാണ് തമിഴ്‌നാട്ടിൽ ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലർ പ്രദർശിപ്പിച്ചത്. 400 സ്‌ക്രീനുകൾക്ക് മുകളിൽ അയലനും റിലീസ് ചെയ്തു. തമിഴ്‌നാട്ടിൽ ആകെ 1500 ഓളം സ്‌ക്രീനുകൾ ഉണ്ടെന്നാണ് വിവരം.
സംവിധാനം അരുൺ മതേശ്വരനാണ്. പ്രിയങ്ക അരുൾ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാർ, ജോൺ കൊക്കെൻ, നിവേധിത സതിഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹണം സിദ്ധാർഥാണ് നിർവഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :