Pranav Mohanlal : ഈ മോന്‍ വന്നത് ചുമ്മാതങ്ങ് പോവാനല്ല, മലയാളത്തിന്റെ തോമസ് ഷെല്‍ബി ഇവന്‍ തന്നെ, ഞെട്ടിക്കുന്ന ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍

Pranav Mohanlal Massy Look, Pranav Mohanlal Peaky Blinders
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (19:33 IST)
മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ മകനായി സിനിമയിലെത്തിയ താരമാണെങ്കിലും വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ളത്. ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമുള്ള പ്രണവിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ എല്ലാവരും. സമൂഹമാധ്യമങ്ങളിലും സജീവമല്ലാത്തതിനാല്‍ വല്ലപ്പോഴും മാത്രമാണ് പ്രണവ് തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. അതിനാല്‍ തന്നെ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്യാറുണ്ട്.അത്തരത്തില്‍ ശ്രദ്ധ നേടുകയാണ് പ്രണവ് പങ്കുവെച്ച പുതിയ ചിത്രം.

പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന ഏറെ ശ്രദ്ധ നേടിയ സീരീസിലെ സിലിയന്‍ മര്‍ഫി ലുക്കിലാണ് പ്രണവ് ഫോട്ടോയിലുള്ളത്. സീരീസിലെ അതേ തൊപ്പിയും ചുണ്ടില്‍ സിഗരറ്റും കോട്ടുമെല്ലാമാണ് പ്രണവ് ധരിച്ചിട്ടുള്ളത്. ബൈ ഓര്‍ഡര്‍ ഓഫ് ദി പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്നാണ് ചിത്രത്തിന് പ്രണവ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ട്രെന്‍ഡിങ് ലുക്കില്‍ മാസായുള്ള പ്രണവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഉടന്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അപ്പോള്‍ വന്നത് ചുമ്മാ പോകാനല്ല, രാജാവിന്റെ മകന്‍ ഇങ്ങെത്തി,ചെക്കന്‍ ചുമ്മാ പൊളി എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകള്‍. വിനയ് ഫോട്ട്,ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്.


അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയാണ് പ്രണവിന്റേതായി തിയേറ്ററുകളില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം. കല്യാണി പ്രിയദര്‍ശന്‍,നേസില്‍ ജോസഫ്,നിവിന്‍ പോളി,ധ്യാന്‍ ശ്രീനിവാസന്‍,നീരജ് മാധവ്,നീത പിള്ള,കല്യാണീ പ്രിയദര്‍ശന്‍,അജു വര്‍ഗീസ് തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :