Oscar: മികച്ച ചിത്രവും നടനുമുള്‍പ്പടെ നോമിനേഷനുകള്‍ വാരികൂട്ടി ഓപ്പണ്‍ഹെയ്മര്‍, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ടു കില്‍ എ ടൈഗര്‍

Oscar Awards,Cinema,Entertainment
Oscar Awards
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (14:16 IST)
96മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മറാണ് മുന്നില്‍. എമ്മ സ്‌റ്റോണ്‍ നായികയായെത്തിയ ഫാന്റസി ചിത്രമായ പുവര്‍ തിങ്ങ്‌സ് 11 നോമിനേഷനും ഏറെ നിരൂപക പ്രശംസ നേടിയ സ്‌കോര്‍സസെ ചിത്രമായ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍മൂണ്‍ 10 നോമിനേഷനുകളും നേടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ബാര്‍ബിക്ക് 8 നോമിനേഷനുകളാണുള്ളത്.

മികച്ച സിനിമയ്ക്കായി അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍,ബാര്‍നി, ദി ഹോള്‍ഡ് ഓവര്‍,കില്ലേഴ്‌സ് ഓഫ് ഫ്‌ളവര്‍ മൂണ്‍,മയിസ്‌ട്രോ,ഓപ്പണ്‍ഹെയ്മര്‍,പാസ്റ്റ് ലൈവ്‌സ്,പുവര്‍ തിങ്ങ്‌സ്, ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നീ സിനിമകളാണ് മത്സരിക്കുന്നത്.

മികച്ച നടനായി ബ്രാഡ്‌ലി കൂപ്പര്‍(മെയിസ്‌ട്രോ), കോള്‍മാന്‍ ഡൊമിന്‍ഗോ(റസ്റ്റിന്‍),പോള്‍ ഗിയാമട്ടി(ദ ഹോള്‍ഡ് ഓവേഴ്‌സ്),സിലിയന്‍ മര്‍ഫി(ഓപ്പണ്‍ഹെയ്മര്‍),ജെഫ്രി റൈറ്റ്(അമേരിക്കന്‍ ഫിക്ഷന്‍) എന്നിവരും മികച്ച നടിയ്ക്കായി അന്നറ്റെ ബെനിങ്(നയാഡ്),ലില്ലി ഗ്ലാഡ്‌സ്‌റ്റോണ്‍(കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍),സാന്‍ഡ്ര ഹല്ലര്‍(അനാട്ടമി ഓഫ് എ ഫാള്‍)കാരി മുള്ളിഗന്‍(മയിസ്‌ട്രോ),എമ്മ സ്‌റ്റോണ്‍(പുവര്‍ തിങ്ങ്‌സ്) എന്നിവരും മത്സരിക്കുന്നു.

കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണിലെ പ്രകടനത്തിന് റോബര്‍ട്ട് ഡിനീറോയും ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് റോബര്‍ട്ട് ഡ്രൗണി ജൂനിയറും മികച്ച സഹനടനായുള്ള നോമിനേഷനിലുണ്ട്. അതേസമയം മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗത്തെ ആസ്പദമാക്കി നിഷ പഹുജയാണ് ചിത്രം സംവിധാനം ചെയ്തത്. മാര്‍ച്ച് 10നാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :