അഭിറാം മനോഹർ|
Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (10:48 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടൻ ഇന്ദ്രൻസ്. സത്യമറിയാതെ ഒരാളെ കുറ്റക്കാരാനാണെന്ന് എങ്ങനെ പ്രഖ്യാപിക്കുമെന്ന് ചോദിച്ച ഇന്ദ്രൻസ് ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അത് തനിക്ക് വലിയ ഞെട്ടലുണ്ടാക്കുമെന്നും പ്രതികരിച്ചു. അതേസമയം അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണെന്നും താനുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഹോം
സിനിമ ഇറങ്ങിയ സമയത്താണ് ദിലീപുമായി അവസാനമായി സംസാരിച്ചത്. പക്ഷേ കേസുമായി ബന്ധപ്പെട്ട യാതൊന്നും ഇതുവരെയും തമ്മിൽ സംസാരിച്ചിട്ടില്ല. ഡബ്യുസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചർച്ചയാകുമായിരുന്നുവെന്നും സംഘടന ഇല്ലായിരുന്നുവെങ്കിൽ കുറച്ചധികം പേർ പിതുണയുമായി രംഗത്തെത്തുമായിരുന്നുവെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. നടിയെ ആക്രമിച്ച സംഭത്തെ തുടർന്ന് രൂപിക്കരിക്കപ്പെട്ട സംഘടനയായ ഡബ്യുസിസിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.