ആളുകൾ എന്ത് കരുതുമെന്നൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല, പുള്ളി ഇതെല്ലാം ആസ്വദിക്കുകയാണ്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (14:15 IST)
എന്തുകൊണ്ടാണ് മമ്മൂട്ടി വ്യത്യസ്തമായ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകി നടി ഐശ്വര്യ ലക്ഷ്മി. പുതിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിൻ്റെ പ്രമോഷൻ പരിപാടികൾക്കിടെയാണ് ഐശ്വര്യ ലക്ഷ്മി എന്തുകൊണ്ടാണ് മമ്മൂട്ടി സിനിമകൾ വ്യത്യസ്തമായി നിൽക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകിയത്.

ഞാൻ ദുൽഖറിനൊപ്പം കിംഗ് ഓഫ് കൊത്ത എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. മമ്മൂക്കയ്ക്ക് മാത്രം ഇത്ര നല്ല വിഷയങ്ങളും സിനിമകളും എങ്ങനെ കിട്ടുന്നതെന്ന് ഞാൻ ദുൽഖറിനോട് ചോദിച്ചു. ദുൽഖർ പറഞ്ഞത്. ഹീ ഈസ് ഹാവിംഗ് ഫൺ എന്നാണ്. സിനിമയുടെ പരാജയമോ വിജയമോ ഒന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ആളുകൾ എന്ത് പറയുമെന്നോ കരുതുമെന്നോ ചിന്തിക്കാതെ സ്വന്തം ഇഷ്ടം എക്സ്പ്രസ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഇതിന് പിന്നാലെ മമ്മൂട്ടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടിക്ക് കൗണ്ടർ നൽകുകയും ചെയ്തു. ഒരു വീട്ടിലെ രണ്ടുപേർക്കൊപ്പം അഭിനയിക്കുന്നത് കൊണ്ട് എന്തെല്ലാം രഹസ്യങ്ങളാണ് അറിഞ്ഞുവെച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയോട് തമാശയായി മമ്മൂട്ടി പറഞ്ഞു. പറഞ്ഞതിൽ 75% വസ്തുതകളുണ്ടെന്നും മമ്മൂട്ടി ശരിവെച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :