1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Iam going to chennai says bala

മനസ് ശരിയല്ല, എല്ലാവരും ഒറ്റപെടുത്തിയത് പോലെ തോന്നുന്നു, ചെന്നൈയ്ക്ക് പോകുകയാണെന്ന് ബാല

chennai
ഉണ്ണിമുകുന്ദനുമായുള്ള വിവാദങ്ങൾക്ക് പിന്നാലെ താൻ ചെന്നൈയ്ക്ക് തിരിച്ചുപോവുകയാണെന്ന് വ്യക്തമാക്കി നടൻ ബാല. മനസ് ശരിയല്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നുവെന്നും ബാല പറഞ്ഞു. കാശ് തരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെങ്കിൽ താൻ കാശ് ചോദിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
 
ഞാൻ ചെന്നൈയ്ക്ക് തിരികെ പോകുന്നു. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്നോട് കാശ് തരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാനത് ചോദിക്കില്ലായിരുന്നു.ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. ജീവിതത്തിൽ താൻ കഞ്ചാവ് തൊട്ടിട്ടില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും ബാല വ്യക്തമാക്കി.
 
എല്ലാവരും എൻ്റെ അരികിൽ പരാതിയുമായി വന്നപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ട് വന്നത്. അത് ആദ്യം മനസിലാക്കു. ഇനിയും എത്ര ഉച്ചത്തിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും. ബാല പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'റാം'ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകും, അതിനുമുമ്പ് ലിജോയുടെ സിനിമയിലേക്ക് മോഹന്‍ലാല്‍