കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2022 (12:06 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടം നേടി.മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.
ഭാഷ വ്യത്യാസമില്ലാതെ ഏവരും ഏറ്റു പാടിയ നാട്ടു കൂത്തു എന്ന ഗാനമാണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്ലാക് പാന്തറിലെ ലിഫ്റ്റ് മി അപ്, ടോപ് ഗണ്ണിലെ ഹോള്‍ഡ് മൈ ഹാന്‍ഡ് എന്നിവയ്‌ക്കൊപ്പമാണ് നാട്ടു കൂത്തു മത്സരിക്കുന്നത്.
ആര്‍ആര്‍ആറിനൊപ്പം മത്സരിക്കുന്ന മറ്റ് വിദേശ ഭാഷ ചിത്രങ്ങള്‍ ഇവയൊക്കെയാണ്, ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീന 1985, ക്ലോസ്, ഡിസിഷന്‍ ടു ലീവ്.