നായികയെ പ്രഖ്യാപിച്ചിട്ടില്ല !'എന്‍ടിആര്‍ 30'ലെ ജാന്‍വി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് കണ്ടെത്തി ആരാധകര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 11 ഫെബ്രുവരി 2023 (09:13 IST)
'ആര്‍ആര്‍ആര്‍' വിജയത്തിനുശേഷം ജൂനിയര്‍ എന്‍ടിആര്‍ സിനിമ തിരക്കുകളിലേക്ക്.കൊരടാല ശിവ സംവിധാനം ചെയ്യുന്ന 'എന്‍ടിആര്‍ 30' ഒരുങ്ങുകയാണ്. സിനിമയിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു . ജാന്‍വി കപൂര്‍ 'എന്‍ടിആര്‍ 30'ല്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

3.5 കോടി രൂപയായിരിക്കും ജാന്‍വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മാത്രം വാങ്ങുക. 'എന്‍ടിആര്‍ 30'ലെ നായികയെ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിക്കല്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ജാന്‍വി വെളിപ്പെടുത്തിയിരുന്നു.

2024 ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുന്നത്. ഫെബ്രുവരിയില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് കേള്‍ക്കുന്നു.അനിരുദ്ധ് രവിചന്ദര സംഗീതം ഒരുക്കുന്നു.ഛായാഗ്രാഹണം രത്‌നവേലുവാണ്.പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :