സുചിത്ര മോഹന്‍ലാല്‍ തന്ന ധൈര്യം, 'ഹൃദയം' തിയറ്ററിലെത്തിയതിന് പിന്നില്‍, നിര്‍മ്മാതാവ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (10:15 IST)

വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറയുന്നു.

വൈശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍:

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തീയേറ്റര്‍ മാത്രം സ്വപ്നം കണ്ടു ഞാന്‍ നിര്‍മ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആര്‍പ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുള്‍ ബോര്‍ഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകള്‍ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വന്‍ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് 'ഹൃദയത്തില്‍' നിന്നും ഒരായിരം നന്ദി!

കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാന്‍ ഞങ്ങളക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്, Suchi Akka you're the best. എന്റെ സഹോദരന്‍ വിനീതിന്- വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏല്‍പ്പിച്ചതിനും നന്ദി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :