ദര്‍ശന.. ഉറക്കെ വിളിച്ച് സുഹൃത്തുക്കള്‍, ഹൃദയം കാണാന്‍ നടി തിയറ്ററില്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ജനുവരി 2022 (11:30 IST)
നേരത്തെ തന്നെ ദര്‍ശന എത്തി തന്റെ ഹൃദയം സിനിമ കാണാനായി. ചിത്രം റിലീസ് ആകുന്ന ത്രില്ലിലാണ് നടി. ദര്‍ശന എന്ന് ഉറക്കെ വിളിച്ചാണ് കൂട്ടുകാര്‍ നടിയെ വരവേറ്റത്. ഓരോരുത്തരും ദര്‍ശനയ്ക്ക് ആശംസകളും നേരുന്നു. കൊച്ചിയിലെ വനിത വിനീത തിയറ്ററില്‍ നടി ഉള്ളത്.
കഴിഞ്ഞ ദിവസം ഹൃദയം റിലീസ് മാറ്റി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.
വിനീത് ശ്രീനിവാസന്റെ വാക്കുകള്‍
''സണ്‍ഡേ ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്.