ഹൃദയം മാത്രമല്ല സൗബിന്റെ കള്ളന്‍ ഡിസൂസയും ഇന്നുമുതല്‍ തിയറ്ററുകളിലേക്ക് , ട്രെയിലറുകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജനുവരി 2022 (08:56 IST)

ഹൃദയത്തിനൊപ്പം ആളുകളെ ചിരിപ്പിക്കാന്‍ ഇന്നുമുതല്‍ തിയറ്ററുകള്‍ സൗബിന്റെ കള്ളന്‍ ഡിസൂസ ഉണ്ടാകും. നിലവിലെ സാഹചര്യത്തില്‍ പല സിനിമകളും റിലീസ് മാറ്റിയെങ്കിലും ധൈര്യത്തോടെ നേരത്തെ പ്രഖ്യാപിച്ച പ്രദര്‍ശന തീയതിയുമായി മുന്നോട്ടു പോകുകയായിരുന്നു രണ്ടു ചിത്രങ്ങളും.
സൗബിന്‍ കള്ളനായി വേഷമിടുന്നു.നടന്‍ ദിലീഷ് പോത്തന്‍ പോലീസ് ഉദ്യോഗസ്ഥനായി ചിത്രത്തിലുണ്ട്.

സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ ഛായാഗ്രഹണവും റിസാല്‍ ജെയിനി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ബി ഹരിനാരായണന്റെ വരികള്‍ക്ക് ലിയോ ടോമും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.കൈലാസ് മേനോന്‍ പശ്ചാത്തല സ്‌കോര്‍ കൈകാര്യം ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :