മകന്റെ സിനിമയ്ക്കായുള്ള മോഹന്‍ലാലിന്റെ കാത്തിരിപ്പ്, ഹൃദയം റിലീസിന് ഇനി 3 ദിനങ്ങള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജനുവരി 2022 (11:16 IST)

പ്രണവ് നായകനായെത്തുന്ന ഹൃദയം വിശേഷങ്ങള്‍ ഓരോന്നും മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചതും ലാല്‍ തന്നെ. സിനിമയ്ക്കായി ദിവസങ്ങളെണ്ണി അദ്ദേഹവും കാത്തിരിക്കുകയാണെന്ന് തോന്നുന്നു.

മൂന്ന് ദിവസങ്ങള്‍ മാത്രം റിലീസിനുള്ള ഹൃദയത്തിന്റെ പുതിയ പോസ്റ്റര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു.
നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :