1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Honey rose on cyber attacks

സര്‍ജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും തന്നെ കൂടുതലില്ല: ഹണി റോസ്

Honey rose
ബോഡി ഷെയ്മിങ്ങിന്റെ ഭാഗമായി നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് നടി ഹണി റോസ്. താരം പലതവണ ശരീരത്തില്‍ സര്‍ജറി ചെയ്തിട്ടുണ്ടെന്നും പറ്റും പല ആരോപണങ്ങളും ഹണി റോസിനെതിരെ ഉയരുക പതിവാണ്. ഇപ്പോഴിതാ അത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
സൗന്ദര്യത്തിനായി ഒരു സര്‍ജറിയും താന്‍ ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ മറ്റൊന്നും തനിക്ക് കൂടുതലിലില്ലെന്നും ഹണീ റോസ് പറയുന്നു. പിന്നെ തന്റെ പ്രവര്‍ത്തനമേഖല സിനിമയായതിനാല്‍ തന്നെ സൗന്ദര്യം നിലനിര്‍ത്താന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഹണിറോസ് പറയുന്നു. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നൊന്നും എളുപ്പമുള്ള പണിയല്ല. സൗന്ദര്യസംരക്ഷണത്തിനായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. ചെറിയ ട്രീറ്റ്‌മെന്റുകളും നടത്താറുണ്ട്. എന്നാല്‍ സര്‍ജറി പോലുള്ള ഒന്നും തന്നെ ചെയ്യാറില്ല. ദൈവം തന്ന ശരീരത്തെ സുന്ദരമാക്കി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹണിറോസ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'കൈയില്‍ ഒരു സമ്മാനമുണ്ട്'; പിറന്നാള്‍ ദിനത്തില്‍ കല്ലുവിനോട് അഭിലാഷ് പിള്ള