സിനിമ കൂട്ടുകാരെല്ലാം എത്തി നടി നൂറിന്‍ ഷെരീഫിന്റെ കല്യാണം കൂടാന്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂലൈ 2023 (15:46 IST)
നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി.നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ഇരുവരുടെയും സിനിമയിലെ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടാള്‍ക്കും ആശംസ അറിയിച്ച് വിവാഹത്തില്‍ പങ്കെടുത്തു. മലയാളം സിനിമയിലെ പ്രമുഖ താരങ്ങളും കൂട്ടുകാരുടെ കല്യാണം കൂടാനായി എത്തി.
പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ് തുടങ്ങിയവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

2022 ഡിസംബര്‍ 24നായിരുന്നു നടിയുടെ വിവാഹ നിശ്ചയം നടന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :