ഫൗ-ജി: പബ്‌ജിയുടെ ഇന്ത്യൻ പകരക്കാരനെ ആവതരിപ്പിച്ച് അക്ഷയ് കുമാർ

അഭിറാം മനോഹർ| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (18:49 IST)
പബ്‌ജി നിരോധിച്ചതിന് തൊട്ടുപിന്നാലെ സമാനമായ മൾട്ടി പ്ലയർ ഗെയിം അവതരിപ്പിച്ച് ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമിന്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്)
എന്നാണ്. ബോളിവുഡ് താരമായ അക്ഷയ് കുമാറാണ് ഗെയിമിന്റെ മാർഗദർശി.

ഗെയിമിൽ നിന്നും കിട്ടുന്ന 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസർക്കാർ ട്രസ്റ്റിന് സംഭാവന നൽകാനാണ് തീരുമാനം. ഗെയിമിന്റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാറാണ് ഈ വിവരം പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :