പുതിയ നടന്മാർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ എനിക്കാവില്ല, ഇപ്പോളും ആദ്യ ചോയ്‌സ് മോഹൻലാൽ- പ്രിയദർശൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 13 മെയ് 2020 (10:56 IST)
പുതിയ തലമുറയിലെ നടന്മാരുമായി സംവദിക്കാൻ തനിക്ക് അറിയില്ലെന്ന് പ്രിയദർശൻ.കഴിഞ്ഞാൽ സ്വാഭാവികമായി അഭിനയിക്കുന്ന താരമെന്ന് തോന്നിയത് ഫഹദ് ഫാസിലിനെയാണെന്നും അതുപോലെ പൃഥ്വിരാജ് സുകുമാരനും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കുന്ന നടനാണെന്നും പ്രിയദർശൻ പറഞ്ഞു. ഈ താരങ്ങൾക്കെല്ലാം ഒപ്പം ജോലി ചെയ്യണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോളും ആദ്യ ചോയ്‌സ് മോഹൻലാൽ തന്നെയാണെന്നും പ്രിയദർശൻ വ്യക്തമാക്കി.

പുതിയ തലമുറയിലെ നടൻമാർ ചിന്തിക്കുന്ന രീതിയിൽ തനിക്കു ചിന്തിക്കാൻ പറ്റുന്നില്ലെന്നും അതിനാൽ തന്നെ ഒരു കഥ പറഞ്ഞു ബോധ്യപ്പെടുത്താൻ തനിക്കാവില്ലെന്നും പ്രിയദർശൻ പറയുന്നു. മോഹൻലാൽ കഴിഞ്ഞാൽ പിന്നെ തനിക്കു ജോലി ചെയ്യാൻ വളരെയെളുപ്പമുള്ള ഒരു നടൻ ബോളിവുഡ് താരം അക്ഷയ് കുമാറാണെന്നും പ്രിയദർശൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :