തെറിയുള്ള വേർഷൻ ഫെസ്റ്റിവലിനാണ് എന്നാണ് പറഞ്ഞിരുന്നത്, ഇനി എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ: ചുരുളിയെ പറ്റി ജോജു ജോർജ്
Joju George
സിനിമയില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവരോട് അശ്ലീലഭാഷയില്‍ സംസാരിക്കുന്ന വീഡിയോ സിനിമ റിലീസായതിന് ശേഷം സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെ പറ്റിയുള്ള ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് ജോജു. തന്റെ പുതിയ സിനിമയായ നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ജോജുവിന്റെ പ്രതികരണം. ചുരുളിയിലെ ചില ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായി ഉപയോഗിക്കുന്ന പ്രവണത കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
തെറി പറയുന്ന പതിപ്പ് അവാര്‍ഡിനും ഫെസ്റ്റിവലിനുമാണ് വരിക എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് സിനിമയില്‍ അഭിനയിച്ചത്. തെറികളില്ലാത്ത പതിപ്പാണ് തിയേറ്ററില്‍ ഇറങ്ങേണ്ടത്. എന്നാല്‍ ഇറങ്ങിയത് തെറിയുള്ളതായിപോയി. ഇനി എന്ത് ചെയ്യാന്‍ അനുഭവിക്കുക. ജോജു ജോര്‍ജ് പറഞ്ഞു.
