'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉഗ്രന്‍ വിഷ്വല്‍ ട്രീറ്റ് ആയിരിക്കും:എം.എസ്സ്.അയ്യപ്പന്‍ നായര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (09:05 IST)

സിനിമ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. സിനിമ ഒരു ഉഗ്രന്‍ വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് എഡിറ്റര്‍ എംഎസ് അയ്യപ്പന്‍ നായര്‍ വെളിപ്പെടുത്തി.ഇവിടെ ഇന്നുവരെ ചെയ്തതില്‍ ടെക്നിക്കലി ഏറ്റവും പെര്‍ഫെക്റ്റ് ആയ സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണിത്.അറ്റ്മോസ് സൗണ്ടോടുകൂടി തിയേറ്ററില്‍ തന്നെ പടം കാണാമെന്ന അഭിപ്രായമാണ് എംഎസ് അയ്യപ്പന്‍ നായര്‍ക്ക്. ഇതുകൊണ്ടാണ് സിനിമ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുള്ളു എന്നുപറയുന്നതിന്റെ കാരണവും.

എങ്കില്‍ മാത്രമേ ആ എക്‌സ്പീരിയന്‍സ് കൃത്യമായും അനുഭവിക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :