ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്; ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified തിങ്കള്‍, 30 മെയ് 2022 (16:56 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗോപി സുന്ദറിന് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.


ഗായിക അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണെന്നും ഇരുവരും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 'എന്റേത്' എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചിരിക്കുന്നത്.


പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ഒന്നിച്ചാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും ഗായിക പറഞ്ഞു. പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.

'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്
അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്....' ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :