രേണുക വേണു|
Last Modified തിങ്കള്‍, 30 മെയ് 2022 (16:12 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് ഗോപി സുന്ദറിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗായിക അമൃത സുരേഷിന്റേത് തന്നെ.
'എന്റേത്' എന്ന ക്യാപ്ഷനോടെയാണ് അമൃത ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനു പിന്നാലെ വളരെ ഹൃദയസ്പര്‍ശിയായ ജന്മദിനാശംസയുമായി അമൃത സുരേഷിന്റെ അനിയത്തി അഭിരാമി സുരേഷും രംഗത്തെത്തി.
'ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍, ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി...മാന്ത്രിക സംഗീതം നല്‍കുന്നയാള്‍, എന്റെ സഹോദരിയെ സന്തോഷിപ്പിക്കുന്നയാള്‍, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നയാള്‍... ജന്മദിനാശംസകള്‍ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ...നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു...'- അഭിരാമി കുറിച്ചു.
അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് അഭിരാമിയുടെ ആശംസയെന്നാണ് ആരാധകരുടെ വാദം. എന്തായാലും അമൃതയുടേയും അഭിരാമിയുടേയും ജന്മദിനാശംസകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.