ഡിസംബര്‍ ആദ്യം തിയേറ്ററില്‍ അതേ മാസം അവസാനം ഒ.ടി.ടിയില്‍, പ്രതീക്ഷകള്‍ തെറ്റിച്ച ഗോള്‍ഡ്

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (15:08 IST)
അല്‍ഫോണ്‍സ് പുത്രന്‍ - പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന കോമഡി ഡ്രാമ 'ഗോള്‍ഡ്' പ്രേക്ഷകരെ നിരാശരാക്കി. 15 ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഒ.ടി.ടി റിലീസ്.

ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തിയ സിനിമ വളരെ വേഗത്തില്‍ തീയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ച് അതേമാസം തന്നെ ഒ.ടി.ടിയിലേക്ക്.


ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ലഭിച്ചത്.ഡിസംബര്‍ 29ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :