റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് മമ്മൂട്ടിക്കുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള രത്‌നം; പുകഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (16:10 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വ്വം റിവ്യുവിന് താഴെ ഒരു ആരാധകന്റെ കമന്റിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതിഹാസങ്ങളായ അല്‍ പാച്ചിനോ, ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ എന്നിവരേക്കാള്‍ റേഞ്ച് ഉള്ള അഭിനേതാവാണ് മമ്മൂട്ടിയെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ വരികള്‍ ഇങ്ങനെ: ' എനിക്ക് തോന്നുന്നു മമ്മൂട്ടിക്ക് ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് ഉണ്ട്. അദ്ദേഹം എന്റെ നോട്ടത്തില്‍ കേരളത്തിന്റെ, തമിഴ്‌നാടിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ ഏറെ വിലപിടിപ്പുള്ള രത്‌നമാണ്. അദ്ദേഹം സത്യത്തില്‍ ഒരു രാജമാണിക്യം തന്നെയാണ്.' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കിക്കിടു ആയിരുന്നെന്നും ഉഗ്രന്‍ ആയിരുന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :