'തിരക്കഥ കൈവശമുണ്ട്,രജനിക്കും കമലിനും സ്‌ക്രിപ്റ്റുകള്‍ ഇഷ്ടമായാല്‍ മതി'; വിശേഷങ്ങളുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (11:36 IST)

രജനികാന്തിനും കമല്‍ഹാസനും ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍. ഇതുവരെയും രണ്ടാളെയും കാണാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെന്നും അങ്ങനെ ഒരു അവസരം ഉണ്ടായാല്‍ ഇരുവര്‍ക്കുമായി തന്റെ കൈവശം തിരക്കഥ ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞു. രജനിയുമായുള്ള പ്രോജക്ട് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.

'ഞാന്‍ രജനി സാറിനെയോ കമല്‍ സാറിനെയോ നേരില്‍ കണ്ടാല്‍, രണ്ടുപേര്‍ക്കും എന്റെ കൈവശമുള്ള തിരക്കഥയില്‍ താല്‍പ്പര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യത്തിന് ആ നിഘണ്ടുവില്‍ എന്റെ പേരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ അവരെ കണ്ടിട്ടില്ല. ഭാവിയില്‍ ഭാഗ്യം വന്നാല്‍ ഞാന്‍ അവരെ കണ്ടുമുട്ടുകയും അവര്‍ക്ക് എന്റെ സ്‌ക്രിപ്റ്റുകള്‍ ഇഷ്ടമായാല്‍ ഞാന്‍ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുകയും അവരെല്ലാവരുമായും നല്ല വിനോദ സിനിമകള്‍ ചെയ്യുകയും തുടര്‍ന്ന് ഇരുവരുമായും അഭിനയിക്കുകയും ചെയ്യും.'- അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :