'നിന്റെയൊന്നും സഹായം എനിക്ക് വേണ്ട'; ദുല്‍ഖറിന് മമ്മൂട്ടിയുടെ മറുപടി

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (10:17 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ആരാണ് കൂടുതല്‍ സ്റ്റൈലിഷ് എന്ന് ചോദിച്ചാല്‍ ഈ അപ്പനും മകനും അക്കാര്യത്തില്‍ മത്സരത്തിലാണെന്ന് പറയേണ്ടിവരും. മമ്മൂട്ടിയുടെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ട് ദുല്‍ഖര്‍ തന്റേതായ സ്ഥാനം സിനിമയില്‍ ഉണ്ടാക്കിയെടുത്തു.

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നത് കാണാനാണ് ആരാധകര്‍ ഇപ്പോള്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. മമ്മൂട്ടി-ദുല്‍ഖര്‍ കോംബിനേഷനില്‍ ഒരു സിനിമ വന്നാല്‍ തിയറ്ററുകള്‍ ഇളകിമറിയുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

എന്തുകൊണ്ട് ഇതുവരെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചഭിനയിച്ചില്ല എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല. യഥാര്‍ഥത്തില്‍ ശക്തമായ ഒരു തിരക്കഥ ലഭിച്ചാല്‍ ഇരുവരും ഒന്നിച്ചഭിനയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ തനിക്കുള്ള ആഗ്രഹത്തെ കുറിച്ച് ഒരിക്കല്‍ ദുല്‍ഖര്‍ മനസുതുറന്നിട്ടുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്ക്കോട്ടെ എന്ന് ഇടയ്ക്ക് ഞാന്‍ പോയി ചോദിക്കാറുണ്ട്. 'എനിക്ക് നിന്റെയൊന്നും സഹായം വേണ്ട' അദ്ദേഹം പറയാറുള്ളതെന്നും ദുല്‍ഖര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :