9 വര്‍ഷങ്ങള്‍ മുമ്പത്തെ ചിത്രം, ഈ നടിമാരെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:10 IST)

ജയസൂര്യയ്ക്കും മഞ്ജുവിനൊപ്പം മേരി ആവാസ് സുനോ എന്ന സിനിമയുടെ തിരക്കിലായിരുന്നു നടി ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലൂടെ വരവറിയിച്ച നടി കൂടിയാണ്. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലസിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ അപര്‍ണ്ണ നായര്‍ക്ക് ഒപ്പം എടുത്ത ഒരു ഓര്‍മ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

മാഡത്തിനൊപ്പം 9 വര്‍ഷം മുമ്പ് എടുത്ത ചിത്രം എന്നാണ് ഗൗതമി നായര്‍ കുറിച്ചത്. മയൂഖം, നോട്ട്ബുക്ക് എന്നീ ചിത്രങ്ങളില്‍ അപര്‍ണ നായര്‍ മുഖം കാണിച്ചെങ്കിലും 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :