Flush Official Trailer | ട്രെന്‍ഡിങ് നമ്പര്‍ 22- ല്‍ എത്തി,ഐഷ സുല്‍ത്താന സംവിധാനം ചെയ്ത 'ഫ്‌ലഷ്' ട്രെയിലര്‍ കണ്ടില്ലേ ?
കെ ആര്‍ അനൂപ്|
Last Modified ശനി, 16 ജൂലൈ 2022 (14:48 IST)
ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ലഷ് എന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണം. യുറ്റൂബിലെ ട്രെന്‍ഡിങ് നമ്പര്‍ 22- ല്‍ എത്തിയിരിക്കുന്ന ഐഷ പങ്കുവെച്ചു. പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച സിനിമയില്‍ മുംബൈ മോഡലായ ഡിമ്പിള്‍പോള്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'ഞങ്ങളുടെ സിനിമയുടെ ട്രൈലര്‍ യുറ്റൂബിലെ ട്രെന്‍ഡിങ് നമ്പര്‍ 22- ല്‍ എത്തിയിരിക്കയാണ്... പുതുമുഖങ്ങള്‍ മാത്രമുള്ള സിനിമയിലെ ഈ ട്രൈലര്‍ ഇത്രയധികം സപ്പോര്‍ട്ട് ചെയ്ത നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി
ഫ്‌ലഷ് '-ഐഷ കുറിച്ചു.
കോഴിക്കോട് കൈരളി തിയറ്ററില്‍ ഈ മാസം 17ന് ചിത്രം പ്രദര്‍ശിപ്പിക്കും.
ബീന കാസിം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങളാണ് കൂടുതലും അഭിനയിക്കുന്നത്.കെ.ജി. രതീഷ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള, വില്യം ഫ്രാന്‍സിസും ചേര്‍ന്ന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.കൈലാഷ് മേനോന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.