'ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുന്നു',ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് സമാന്ത

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:04 IST)

ഫാമിലിമാന്‍ സീസണ്‍2ല്‍ മികച്ച പ്രകടനമാണ് നടി സമാന്ത പുറത്തെടുത്തത്. ഡ്യൂപ്പില്ലാതെയാണ് പല ആക്ഷന്‍ രംഗങ്ങളും താരം ചെയ്തത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സമാന്ത എത്തിയത്. സ്റ്റണ്ട് മാസ്റ്റര്‍ യാനിക് ബെന്നിയ്ക്കിന് നന്ദിപറഞ്ഞുകൊണ്ട് നടി ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചു.

'എന്റെ എല്ലാ സ്റ്റണ്ടുകളും (അതെ എല്ലാം) ചെയ്യാന്‍ എന്നെ പരിശീലിപ്പിച്ചതിന് എന്റെ യാനിക് ബെന്നി ഒരു പ്രത്യേക നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും എല്ലാം നന്നായി ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചതിന് (വേദന സംഹാരികള്‍ക്ക് നന്ദി).എനിക്ക് ഉയരങ്ങളെ ഭയമാണ്. പക്ഷെ ഞാന്‍ ആ കെട്ടിടത്തില്‍ നിന്ന് ചാടിയിറങ്ങിയത് നിങ്ങള്‍ക്ക് എന്റെ പുറകിലുണ്ടെന്ന് ധൈര്യത്തിലാണ്. ഒരുപാട് സ്‌നേഹം.'-സാമന്ത കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :