ഇടത് രാഷ്ട്രീയക്കാരനായി ആസിഫ് അലി, റിലീസിനൊരുങ്ങി 'എല്ലാം ശരിയാകും'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (08:57 IST)

ആസിഫ് അലി രാഷ്ട്രീയക്കാരനായ എത്തുന്ന ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആ കൂട്ടത്തില്‍ ആദ്യം എത്താന്‍ സാധ്യതയുള്ള ചിത്രമാണ് 'എല്ലാം ശരിയാകും'. ജൂണ്‍ നാലിന് സിനിമ തീയേറ്ററുകളില്‍ എത്തിക്കാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്തിടെയാണ് സിനിമയുടെ റിലീസ് ആസിഫലി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഒരുപക്ഷേ റിലീസ് മാറ്റുവാനും സാധ്യതയുണ്ട്. നടന്റെ പുതിയ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവന്നു.

ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു.ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ലോക് ഡൗണിന് ശേഷം ആസിഫ് അലി ആദ്യം അഭിനയിച്ച സിബി മലയില്‍ ചിത്രത്തിലും രാഷ്ട്രീയ കാരന്റെ വേഷത്തിലാണ് ആസിഫലി എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :