'ഭയത്തില്‍ നിന്ന് കരകയറാന്‍ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു';അല്ലിയുടെ പുതിയ കവിതയുമായി സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (10:59 IST)

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് കുട്ടിക്കാലം മുതലേ എഴുത്തിനോടാണ് താല്പര്യം. അമ്മ സുപ്രിയ മേനോനാണ് മകളുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ബ്രോ ഡാഡി സിനിമയുടെ തിരക്കുകളിലാണ്.ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും എഴുതിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അല്ലിയുടെ കവിത പങ്കുവെച്ചത്. നേരത്തെ വാക്‌സിനെ കുറിച്ച് കവിതയെഴുതി ആരാധകരുടെ കൈയ്യടി വാങ്ങിയിരുന്നു താരപുത്രി. ഇത്തവണ പ്രതീക്ഷയുടെ കവിതയുമായാണ് അല്ലിയുടെ വരവ്.

'ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും കവിത എഴുതിയിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ' ഭയത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു!' എന്നതാണ്. അല്ലിയുടെ ഗാനങ്ങള്‍'- സുപ്രിയ അല്ലിയുടെ കവിത പങ്കുവെച്ചുകൊണ്ട് എഴുതി.
അടുത്തിടെ മകളുടെ കഥയ്‌ക്കൊപ്പമായിരുന്നു പുതിയ ചിത്രം പൃഥ്വിരാജ് പ്രഖ്യാപിച്ചത്.ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്,മീന, എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :