ബ്രോ ഡാഡിയിലെ മോഹന്‍ലാല്‍, ചിത്രം പങ്കുവെച്ച് പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (09:03 IST)

ബ്രോ ഡാഡിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്. മകള്‍ കല്യാണി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. ദൈവം സമ്മാനിച്ച മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാലിന്റെയും കല്യാണിയുടേയും ഈ സിനിമയില്‍ നിന്നുള്ള രൂപം അദ്ദേഹം പുറത്തു വിട്ടു.

'ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ്, ആന്റണി'- എന്ന് പ്രിയദര്‍ശന്‍ കുറിച്ചു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :