മഞ്ജുവാര്യരിനൊപ്പം പൃഥ്വിരാജ്,ഗുണ്ടാ സംഘങ്ങളുടെയും കുടിപ്പകയുടെയും കഥ, 'കാപ്പ'യില്‍ ആസിഫ് അലിയും അന്നബെന്നും!

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂലൈ 2021 (11:15 IST)

പൃഥ്വിരാജും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കാപ്പ' വരുന്നു.വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ ആസിഫ് അലിയും അന്നബെന്നും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിയും മഞ്ജുവും ഇതാദ്യമായാണ് മുഴുനീളകഥാപാത്രങ്ങളായി ഒന്നിച്ച് എത്തുന്നത്.

ഗുണ്ടാ ഗ്യാംഗുകളുടെ കുടിപ്പകയും കഥയാകും സിനിമ പറയുന്നത്.ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ഇക്കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. നിലവിലെ സാഹചര്യത്തില്‍ വൈകുകയാണ്.

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് മറ്റൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ബിജു മേനോനൊപ്പം മലയാള സിനിമയിലെ ഒരു പിടി മുന്‍നിര താരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഒരു തെക്കന്‍ തല്ല് കേസ്'.നിമിഷ സജയന്‍, പത്മപ്രിയ, റോഷന്‍ മാത്യൂസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അമ്മിണി പിള്ള കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :