ലക്കി ഭാസ്‌കറിന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍; പ്രതിഫലത്തില്‍ പൃഥ്വിരാജിനൊപ്പം

Dulquer Salman
Dulquer Salman
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 നവം‌ബര്‍ 2024 (16:37 IST)
ലക്കി ഭാസ്‌കറിന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്തത്. പിന്നാലെ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് ചിത്രം മുന്നേറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. ആദ്യ ആഴ്ചയില്‍ തന്നെ 40 കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടി. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ വരും ആഴ്ചകളില്‍ കളക്ഷന്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് വരുന്ന റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രങ്ങള്‍ക്കാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ചത്.

ഹാട്രിക് ഹിറ്റാണ് താരം തെലുങ്ക് നേടിയിരിക്കുന്നത്. മഹാനടിയും സീതാരാമവും കല്‍ക്കിയുമെല്ലാം വലിയ ഹിറ്റായിരുന്നു. എട്ടു കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ പത്തു കോടി ആയിരിക്കുകയാണ് പ്രതിഫലം. പ്രതിഫലത്തില്‍ പൃഥ്വിരാജിനൊപ്പം എത്തിയിരിക്കുകയാണ് താരം. അതേസമയം മലയാള സിനിമയില്‍ കുറഞ്ഞ പ്രതിഫലമാണ് താരം വാങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :