സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 5 നവംബര്‍ 2024 (15:10 IST)
തന്നെ മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയെന്ന് നടി നവ്യ നായര്‍. നവ്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ചാനലില്‍ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കുന്ന റെസിപ്പി പങ്കുവെക്കുന്ന വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. എന്നെ മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയന്റെ ഭാര്യ കമല വിജയനാണ്. ആന്റിയുടെ ചെമ്മീന്‍ ഫ്രൈ ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്.
കഴിച്ചപ്പോള്‍ ഞാന്‍ അതിന്റെ റെസിപ്പി എഴുതി വാങ്ങിച്ചുവെന്നും താരം പറയുന്നു. വീഡിയോ നവ്യ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പിണറായി വിജയനും കുടുംബത്തിനും ഒപ്പം നില്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.