അപ്പുവിനോട് കാര്യമായി എന്തോ പറയുന്ന ചാലു ചേട്ടന്‍; താരപുത്രന്‍മാരുടെ അപൂര്‍വ ചിത്രം കണ്ടോ

രേണുക വേണു| Last Modified ചൊവ്വ, 25 ജനുവരി 2022 (20:52 IST)

മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട താരപുത്രന്‍മാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. ഇരുവരും കുഞ്ഞുനാള്‍ മുതല്‍ തന്നെ വളരെ അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം പ്രണവിനേയും ദുല്‍ഖറിനേയും കുട്ടിക്കാലം മുതല്‍ തന്നെ അടുപ്പിച്ചു. ഇരുവരുടേയും കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അപ്പുവിനോട് വളരെ ഗൗരവത്തില്‍ എന്തോ സംസാരിക്കുന്ന ചാലുവിനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്.

Dulquer Salmaan and Pranav Mohanlal" width="600" />


മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ ദുല്‍ഖറും പ്രണവും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. പ്രണവ് മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ഇപ്പോള്‍ താരത്തിനു 36 വയസ് കഴിഞ്ഞു. 1990 ജൂലൈ 13 നാണ് പ്രണവ് ജനിച്ചത്. പ്രണവിന് 31 വയസ്സ് കഴിഞ്ഞു. ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നാണ്. പ്രണവിന്റെ ചെല്ലപ്പേരാണ് അപ്പു എന്നത്. മമ്മൂട്ടിയും പ്രണവിനെ അപ്പു എന്നാണ് വിളിക്കുന്നത്. പ്രണവിന് ദുല്‍ഖര്‍ ചാലു ചേട്ടന്‍ ആണ്. ദുല്‍ഖറിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചാലു എന്നാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :