അഞ്ചു ഭാഷകളിൽ മരക്കാറിലെ ശബ്‌‌ദമാകാൻ ചിത്ര, പുതിയ വിവരങ്ങളുമായി മോഹൻലാൽ

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 4 ഫെബ്രുവരി 2021 (16:35 IST)
ഇന്ത്യൻ സിനിമയിലെ പ്രമുഖരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. റിലീസ് വൈകുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും മുൻപ് പ്രഖ്യാപിച്ച തീയതിയുമായി മുന്നോട്ടു പോകാനാണ് അണിയറ പ്രവർത്തകർ തീരുമാനം എന്നാണ് മനസ്സിലാക്കുന്നത്. അതിന് സൂചന നൽകിക്കൊണ്ടാണ് ആദ്യ ഗാനം പുറത്തു വരുന്നത്. കുഞ്ഞുകുഞ്ഞാലി എന്ന ഗാനത്തിന്റെ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

അഞ്ചു ഭാഷകളിലും ഒരേ ഒരു ശബ്ദത്തിൽ ആയിരിക്കും കുഞ്ഞാലി മരക്കാറിലെ ഈ ഗാനം പ്രേക്ഷകർ തിയേറ്ററിൽ ആസ്വദിക്കുക. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ് അഞ്ചു ഭാഷകളിലും കുഞ്ഞു കുഞ്ഞാലി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ ചിത്രത്തിനൊപ്പം പുതിയ ഗാനം എത്തുന്ന വിവരം മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

ഫെബ്രുവരി അഞ്ചിന് വ്യത്യസ്ത സമയങ്ങളിലായാണ് അഞ്ചു ഭാഷകളിലെയും ഗാനം പുറത്തുവിടുന്നത്. പത്മഭൂഷൺ നേടിയ കെ എസ് ചിത്രയ്ക്ക് അഭിനന്ദനങ്ങൾ നല്കിക്കൊണ്ടാണ് വീഡിയോ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :